കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫാർമസി
July 9, 2026
കുമരകം:ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജീവിത ശൈലി രോഗങ്ങളുടെ ക്ലിനിക്ക് ഉൾപ്പെടെയുള്ള രോഗികൾക്ക് പ്രയോജന പ്രദമാകുന്ന വിധം നിലവിലെ ഫാർമസിയുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് രണ്ട് കൗണ്ടറുകളാക്കി . രണ്ട് കൗണ്ടറുകളിൽ നിന്നും മരുന്നു വിതരണത്തിനുള്ള ക്രമീകരണമാണ് നടത്തിയിരിക്കുന്നത്.ലാബിൻ്റെ പ്രവർത്തന സമയവും വർദ്ധിപ്പിച്ചു. രാവിലെ 7 മുതൽ 3 വരെ ആയിയാണ് പുനക്രമീകരിച്ചിരിക്കുന്നത്. ഈ സേവനങ്ങൾ നാളെ (ജൂലൈ 1 ) മുതൽ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയമോൻ കരീമഠവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. അലൻ കുര്യാക്കോസ് മാത്യുവും അറിയിച്ചു